മാളിന് മുകളില്‍ മെട്രോ സ്റ്റേഷന്‍ 'വണ്‍ ദേര' ഒരുങ്ങുന്നു

മാളിന് മുകളില്‍ മെട്രോ സ്റ്റേഷന്‍ 'വണ്‍ ദേര' ഒരുങ്ങുന്നു

ദുബായ് : മെട്രോയുടെ യാത്രാ സൗകര്യത്തിനൊപ്പം ഷോപ്പിംഗ് സൗകര്യമൊരുക്കുന്ന മാളും സജ്ജമാക്കുകയാണ് 'വണ്‍ ദേര' യിലൂടെ. ദുബായില്‍ ആദ്യമായാണ് ഇത്തരത്തില്‍ മാളും മെട്രോ സ്റ്റേഷനും ഒരുങ്ങുന്നത്. ദേര എന്‍റിച്ച് മെന്‍റിന്‍റെ ഭാഗമായി ഇത്​റ ദുബായാണ്​ നിർമാതാക്കൾ. മെട്രോ സ്റ്റേഷന് പുറമെ, ബസ് ടെർമിനല്‍, ടാക്സി, 158 പാർക്കിംഗ് സ്പേസും ഇതോടുചേർന്നുണ്ടാകും.

73000 ചതുരശ്രഅടിയിലാണ് വണ്‍ ദേര ഒരുങ്ങുന്നത്. ഗതാഗതത്തിനുളള സൗകര്യങ്ങളെല്ലാം ഒരേ സ്ഥലത്തൊരുക്കുകയെന്നുളളതു കൂടി ലക്ഷ്യം വച്ചാണ്  'വണ്‍ ദേര' ഒരുങ്ങുന്നത്. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ യൂണിറ്റുകളും ഉണ്ടാകും. ദേര എന്‍ റിച്ച് മെന്‍റ് പദ്ധതിയുടെ ഭാഗമായി ഈ വർഷം മൂന്നാം പാദത്തിൽ ഡിസ്​ട്രിക്​റ്റ്​ എട്ട്​, ഒമ്പത്​ എന്നിവയും നാലാം പാദത്തിൽ ഡിസ്​ട്രിക്​റ്റ്​ അഞ്ച്​,  പത്ത് എന്നിവയും പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.