അബുദബിയിലെ അണുനശീകരണ യജ്ഞം ഇന്ന് അവസാനിക്കും

അബുദബിയിലെ അണുനശീകരണ യജ്ഞം ഇന്ന് അവസാനിക്കും

അബുദബി : കോവിഡ് സാഹചര്യത്തില്‍ എമിറേറ്റില്‍ ആരംഭിച്ച അണുനശീകരണ യജ്ഞം ഇന്ന് അവസാനിക്കും.അബുദബി എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ രാവിലെ അഞ്ച് മണിവരെ നിലനില്‍ക്കുന്ന യാത്രാ നിയന്ത്രണവും അവസാനിക്കും.കോവിഡ് സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ യജ്ഞത്തില്‍ സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും കമ്മിറ്റി ട്വിറ്ററില്‍ അറിയിച്ചു. തുടർന്നും പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി കോവിഡ് സുരക്ഷാ നടപടികള്‍ പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.