അബുദബിയില്‍ വാഹനാപകടം ഒരാള്‍ മരിച്ചു

അബുദബിയില്‍ വാഹനാപകടം ഒരാള്‍ മരിച്ചു

അബുദബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 7 പേർക്ക് പരുക്കേറ്റു. അമിത വേഗതയും വാഹനങ്ങള്‍ തമ്മിലുളള സുരക്ഷിത അകലം പാലിക്കാത്തതുമാണ് അപകടത്തിനിടയാക്കിയത്.നാല് വാഹനങ്ങള്‍ക്ക് കേടുപറ്റുകയും ചെയ്തു. നിയന്ത്രണം വിട്ട വാഹനം മുന്നിലുളള വാഹനത്തില്‍ ഇടിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്നയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ ആറ് മാസത്തെ ജയില്‍ ശിക്ഷയും 5000 ദിർഹം പിഴയുമാണ് കോടതി ചുമത്തിയത്. ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കുകയും ചെയ്തു. മരിച്ച വ്യക്തിയുടെ കുടുംബത്തിന് 2,00,000 ദിർഹം ദിയാധനം നല്‍കാനും ഉത്തരവ് വ്യക്തമാക്കുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.