തിരുവനന്തപുരം: സംസ്ഥാനത്തു പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ സര്‍ക്കാരിന് ആശങ്ക. കോവിഡ് കേസുകള്‍ പ്രതിദിനം 40,000 എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇതോടെ രണ്ട് ആഴ്ച നിര്‍ണായകമായിരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ രോഗികളുടെ വര്‍ധന ഗൗരവത്തോടെ കാണണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നല്‍കി.
ഈ നാല് ജില്ലകളില്‍ ഓക്‌സിജന്‍ കിടക്കകള്‍ ലഭ്യമാണെങ്കിലും ഐസിയു, വെന്റിലേറ്ററുകളുടെ ക്ഷാമം ഉണ്ടായേക്കും. രോഗികള്‍ വര്‍ധിച്ചാല്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലേക്കു മാറ്റുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. കേസുകള്‍ കുറഞ്ഞുനിന്ന തിരുവനന്തപുരത്ത് ഉള്‍പ്പെടെ വീണ്ടും വര്‍ധന ഉണ്ടായിരിക്കുകയാണ്. ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ കഠിനാധ്വാനം വേണ്ടി വരുമെന്നാണു വിലയിരുത്തല്‍. നിലവില്‍ 1,95,254 പേരാണു ചികിത്സയിലുള്ളത്. ഐസിയുവില്‍ 2,047 പേരും വെന്റിലേറ്ററില്‍ 790 പേരുമാണ് ഉള്ളത്.
ഓണക്കാലത്തു സമ്പര്‍ക്കം വര്‍ധിച്ചതും സംസ്ഥാനത്തേക്കു കൂടുതല്‍ ആളുകള്‍ എത്തിയതുമാണു വ്യാപനത്തിനു കാരണമായി കരുതുന്നത്. വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനത്തിനും കുറവു വന്നിട്ടില്ല. ഒരാളില്‍ നിന്നു മൂന്ന് മുതല്‍ ഏഴ് പേര്‍ക്കു വരെ ഇതു ബാധിക്കുമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.