തിങ്കളാഴ്ച മുതല്‍ നാലു ട്രെയിനുകളില്‍ ജനറല്‍ കോച്ച് യാത്രയാകാം

തിങ്കളാഴ്ച മുതല്‍ നാലു ട്രെയിനുകളില്‍ ജനറല്‍ കോച്ച് യാത്രയാകാം

തിരുവനന്തപുരം: ജനറല്‍ കോച്ച് യാത്രകള്‍ നാലു ട്രെയിനുകളില്‍ തിങ്കളാഴ്ച പുനഃരാരംഭിക്കും. കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, കണ്ണൂര്‍-മംഗലാപുരം, മംഗലാപുരം- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനുകളുമാണ് ജനറല്‍ കോച്ചുകളുമായി സര്‍വീസ് തുടങ്ങുന്നത്. ഈ ട്രെയിനുകളില്‍ സീസണ്‍ ടിക്കറ്റ്, കൗണ്ടര്‍ ടിക്കറ്റ് യാത്രകളും അനുവദിക്കും. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മെയിലാണ് ജനറല്‍ കോച്ച് യാത്ര നിറുത്തിയത്.

മറ്റ് പാസഞ്ചര്‍ ട്രെയിനുകളും ഉടന്‍ പുനഃരാരംഭിക്കും. നിലവില്‍ എല്ലാ ട്രെയിനുകളിലും റിസര്‍വേഷന്‍ യാത്രകള്‍ മാത്രമാണുള്ളത്. അധിക ചാര്‍ജ്ജ് വാങ്ങി സ്പെഷ്യല്‍ സര്‍വീസാണ് നടത്തുന്നത്. ദേശീയതലത്തില്‍ സര്‍വീസുകളിലെ ഇളവുകള്‍ വര്‍ധിപ്പിക്കാനും റെയില്‍വെ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തുടരുന്ന കേരളത്തില്‍ എത്ര പാസഞ്ചര്‍ ട്രെയിനുകളും മെമു സര്‍വീസുകളും പുനഃരാരംഭിക്കണം എന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് റെയില്‍വെ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് റിസര്‍വേഷനില്ലാത്ത ട്രെയിനുകളില്‍ യാത്രാ സൗകര്യം വിപുലമാക്കും.

കൊല്ലം - എറണാകുളം (ആലപ്പുഴ വഴി), എറണാകുളം - ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍ - കണ്ണൂര്‍ മെമു സര്‍വീസുകളാണ് ഇപ്പോഴുള്ളത്. ഇവയിലും എക്സ്പ്രസ് ട്രെയിനുകളുടെ നിരക്കാണ് നിലവില്‍ ഈടാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.