ചെറിയ മേക്കോവറുകള്‍ നടത്തി ബാല്‍ക്കണിയെ വലിയ സ്വര്‍ഗമാക്കാം !

ചെറിയ മേക്കോവറുകള്‍ നടത്തി ബാല്‍ക്കണിയെ വലിയ സ്വര്‍ഗമാക്കാം !

സമാധാനമായി പ്രകൃതി ഭംഗി ആസ്വദിച്ച് ചായകുടിക്കാനും വായിക്കാനും ഒരിടം. അതാണ് വീടിന്റെ ബാല്‍ക്കണി. ചെറിയ ചില മേക്കോവറുകള്‍ നടത്തിയാല്‍ നിങ്ങളുടെ കൊച്ചു ബാല്‍ക്കണി വലിയ സ്വര്‍ഗമായി മാറും.

ബാല്‍ക്കണി ഒരു പച്ചതുരുത്തായി മാറ്റുകയാണ് ആദ്യ പടി. ചെടികള്‍ ഈ ഇടത്തെ മനോഹരമാക്കി മാറ്റും. ഇവ പോസിറ്റീവ് ഊര്‍ജം നല്‍കുകയും ചെയ്യും. പൂക്കളോടൊപ്പം ചെറിയ രീതിയില്‍ പച്ചക്കറികളും ഇവിടെ വളര്‍ത്താവുന്നതാണ്. കൂടാതെ ബോണ്‍സായി ചെടികളും പരീക്ഷിക്കാം. സ്ഥലപരിമിതിയുള്ളവര്‍ക്ക് വെര്‍ട്ടിക്കല്‍ ഗാര്‍ഡനും പരീക്ഷിക്കാവുന്നതാണ്.

ചെറിയ ഇടമായിരിക്കും ബാല്‍ക്കണി. ഇവിടെ ഭംഗിക്ക് വേണ്ടി എല്ലാം കുത്തിനിറയക്കുന്നത് അരോചകമാണ്. മടക്കി വെയ്ക്കാന്‍ പറ്റുന്ന ഫര്‍ണ്ണിച്ചറുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. സ്ഥലം പരമാവധി ഉപയോഗപ്പെടുത്താന്‍ ഇവ സഹായിക്കും. ചെറിയ കിടക്കകള്‍ ഇവിടെ ഉപയോഗിക്കാം. ഇതോടൊപ്പം കുഷ്യനുകളും ഉപയോഗിക്കാം. ബാല്‍ക്കണിയുടെ ഏതെങ്കിലും മൂലയില്‍ ഇവ സെറ്റ് ചെയ്യാം. തൂക്കാന്‍ പറ്റുന്ന കസേരയോ ചൂരല്‍ ഊഞ്ഞാലോ ഉപയോഗിക്കുന്നതും നല്ലതാണ്.

ഫ്ളോറിങ്ങ് നിലത്ത് വിരിക്കാന്‍ മനോഹരമായ റഗ്ഗുകള്‍ തിരഞ്ഞെടുക്കാം. ബാല്‍ക്കണിയുടെ മൂഡിന് ചേര്‍ന്ന് പോകുന്ന അലങ്കാരങ്ങള്‍ തറയ്ക്കായി ഉപയോഗിക്കുന്നതാണ് ഉചിതം. ഫൈബര്‍ കൊണ്ടുണ്ടാക്കിയ സോഫ്റ്റ് പുല്‍ത്തകിടി ഫ്ളോര്‍ മാറ്റായി ഉപയോഗിക്കാം. അല്ലെങ്കില്‍ ഡിസൈന്‍ഡ് റഗ്ഗുകള്‍ ഉപയോഗിക്കാം. ലൈറ്റുകള്‍ ബാല്‍ക്കണിക്ക് വെളിച്ചം കൊണ്ടും ഭംഗി നല്‍കും. ചെറിയ ഫെയറി ലൈറ്റികള്‍ ചെടികള്‍ക്ക് ഇടയില്‍ ഇടുന്നത് ഭംഗി കൂട്ടും. കോഫി ടേബിളില്‍ ചെറിയൊരു ടേബിള്‍ ലാബ് വെയ്ക്കുന്നതും നല്ല ഫീല്‍ നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.