മുട്ട ചീഞ്ഞോ! എങ്ങനെ അറിയാം?

മുട്ട ചീഞ്ഞോ! എങ്ങനെ അറിയാം?

മുട്ട വാങ്ങിയ ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണ് മിക്കവരും തന്നെ. പലപ്പോഴും തിരക്ക് കാരണം അവ നല്ലതാണോ ചീത്തയാണോ എന്ന് നോക്കാറും ഇല്ല. തിരക്കിട്ട് ഫ്രിഡ്ജില്‍ നിന്ന് മുട്ടയെടുത്ത് ഉണ്ടാക്കി കഴിക്കാറാണ് പതിവ്. ഇങ്ങനെ ഉണ്ടാക്കി കഴിക്കുമ്പോഴായിരിക്കും മുട്ട ചീഞ്ഞതാണെന്ന കാര്യം നമുക്ക് മനസിലാവുക. മുട്ട പൊട്ടിച്ച് മണത്തു നോക്കിയാല്‍ മാത്രമെ കേടായോ ഇല്ലയോ എന്ന് തിരിച്ചറിയാന്‍ കഴിയുകയുള്ളൂ എന്നാണ് പലരുടെയും ധാരണ. എന്നാല്‍ മുട്ട ചീഞ്ഞതാണോ എന്നറിയാന്‍ ചില വഴികളുണ്ട്. അതില്‍ ഒന്നാണ് മുട്ട വെള്ളത്തിലിട്ട് നോക്കുക എന്നത്.

ഒരു പാത്രത്തില്‍ വെള്ളം എടുത്ത ശേഷം അതിലേയ്ക്ക് മുട്ടകള്‍ ഇടുക. നല്ല മുട്ടയാണെങ്കില്‍ അത് വെള്ളത്തിനടിയില്‍ പാത്രത്തോട് ചേര്‍ന്ന് കിടക്കും. ചില മുട്ടകള്‍ പാതി മുങ്ങിയും ഒരറ്റം വെള്ളത്തിന്റെ മുകളില്‍ അല്‍പം പൊങ്ങിയും കിടക്കുന്നതു കാണാം. ഇത്തരം മുട്ടകള്‍ അല്‍പം പഴയതാകാം. എന്നാല്‍ ഇവ കഴിക്കാവുന്നതാണ്. മുട്ട വെള്ളത്തില്‍ പൂര്‍ണമായും പൊങ്ങിക്കിടക്കുകയാണെങ്കില്‍ അത് പഴകിയതും ചീഞ്ഞതുമായിരിക്കും.
എന്തുകൊണ്ടാണ് നല്ല മുട്ടകള്‍ താഴ്ന്നും ചീഞ്ഞ മുട്ടകള്‍ വെള്ളത്തില്‍ പൊങ്ങിയും കിടക്കുന്നത്

മുട്ടയുടെ മഞ്ഞക്കരു, മുട്ടയുടെ വെള്ള എന്നിവയ്ക്ക് ആവശ്യത്തിന് പിണ്ഡം ഉള്ളതിനാലാണ് നല്ല മുട്ടകള്‍ മുങ്ങുന്നത്. മുട്ടയുടെ സാന്ദ്രത വെള്ളത്തിന്റെ സാന്ദ്രതയേക്കാള്‍ കൂടുതലാണ്. ഒരു മുട്ട അഴുകാന്‍ തുടങ്ങിയാല്‍ പിണ്ഡം വാതകമായി മാറുന്നു. ശേഷം ഈ വാതകം ചെറിയ സുഷിരങ്ങള്‍ വഴി പുറത്തേക്ക് പോകും. ഇതോടെ മുട്ടയുടെ സാന്ദ്രത കുറയും. മുട്ടയുടെ സാന്ദ്രത വെള്ളത്തേക്കാള്‍ കുറവാകുമ്പോള്‍ മുട്ട പൊങ്ങിക്കിടക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.