ദുബായ് : ദുബായിൽ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഉപയോക്താക്കൾ വ്യക്തമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ് സ് (ജിഡിആർഎഫ്എ ദുബായ് ) മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി അറിയിച്ചു . ഈ വിഷയത്തിൽ അപേക്ഷകർ നിരന്തരം അശ്രദ്ധ വരുത്തുന്നുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് ജിഡിആർ എഫ്എ വീണ്ടും ഇക്കാര്യം ഓർമ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. വിസ സേവനങ്ങൾ തേടുന്ന ആളുകൾ അവിവ്യക്തമായ വിവരങ്ങൾ നൽകിയാൽ നടപടികൾക്ക് സ്വാഭാവികമായും കാലതാമസം വരും. അത് കൊണ്ട് തന്നെ ശരിയായ മേൽവിലാസങ്ങൾ വിസ നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആളുകൾ അമർ സെന്ററുകൾ വഴി എമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിലേക്ക് സമർപ്പിക്കുന്ന രേഖകളിൽ ശരിയായ മേൽവിലാസങ്ങൾ, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, മറ്റുവിവരങ്ങൾ എല്ലാം കൃത്യമാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം. അതുപോലെതന്നെ വകുപ്പിന്റെ സ്മാർട്ട് ചാനലുകൾ വഴി നൽകുന്ന വിവരങ്ങളും. ഇതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷാ-നടപടിയുടെ ഓരോ ഘട്ടവും വകുപ്പ് ഉപയോക്താകളെ അറിയിക്കുന്നത്. അപേക്ഷിച്ച വിവരങ്ങൾ ശരിയാണെന്ന് സേവനം തേടുന്നവർ എപ്പോയും ശ്രദ്ധിക്കണം ഏറ്റവും വേഗത്തിലാണ് ദുബായിൽ വിസ നടപടികൾ പൂർത്തിയാക്കി നൽകുന്നത്. ഉപയോക്താക്കൾക്ക് എല്ലായ്പ്പോഴും സന്തോഷകരമായ സേവനങ്ങൾ നൽകാനാണ് വകുപ്പ് ശ്രദ്ധിക്കുന്നത്.
ചില സമയങ്ങളിൽ ഉപയോക്താക്കൾ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന അപേക്ഷകൾക്ക് മേൽ നടപടികൾക്ക് കാലതാമസം വരുന്നുണ്ട്. അത് കൊണ്ട് തന്നെ അപേക്ഷകർ വ്യക്തമായ വിവരങ്ങൾ നൽകാനും, അപേക്ഷിച്ചത് ശരിയായാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് വകുപ്പ് ജനങ്ങളെ ഓർമ്മപ്പെടുത്തി.നിങ്ങളുടെ അപേക്ഷയിലെ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി. അപേക്ഷകൾ ടൈപ്പ് ചെയ്താൽ അവസാനം എമിഗ്രേഷനിലേക്ക് സമർപ്പിക്കുന്നതിന് മുൻപ് വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തുന്നത് ഏറ്റവും വേഗത്തിൽ സന്തോഷകരമായുള്ള സേവനങ്ങൾ ഉറപ്പുവരുത്തും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.