ടോക്യോ: പാരാലിമ്പിക്സില്‍ പതിനാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ് എല്‍ മൂന്ന് വിഭാഗത്തില്‍ ഇന്ത്യയുടെ പ്രമോദ് ഭഗത് ഫൈനലില്‍ പ്രവേശിച്ചു. ജപ്പാന്റെ ദയ്സുകി ഫുജിഹരയെ കീഴടക്കിയാണ് പ്രമോദ് ഫൈനലില്‍ കടന്നത്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍ 21-11, 21-16 ഫൈനലില്‍ ബ്രിട്ടന്റെ ഡാനിയേല്‍ ബെതെല്‍ ആണ് പ്രമോദിന്റെ എതിരാളി. സെമിയില്‍ ഇന്ത്യന്‍ താരം മനോജ് സര്‍ക്കാരിനെ പരാജയപ്പെടുത്തിയാണ് ബെതെല്‍ ഫൈനലിലേക്ക് കടന്നത്. മനോജ് വെങ്കല മെഡലിനായി മത്സരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.