ദുബായ് : വിസാ കാലാവധി കഴിഞ്ഞാല്‍ രാജ്യം വിടേണ്ട കാലാവധി കൂട്ടുമെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സ്യൂദി. നിലവില്‍ ജോലി നഷ്ടപ്പെട്ട് വിസാ കാലാവധി അവസാനിച്ചാല്‍ 30 ദിവസത്തിനുളളില്‍ രാജ്യം വിടുകയോ പുതിയ വിസയിലേക്ക് മാറുകയോ വേണമെന്നുളളതാണ് നിയമം. എന്നാല്‍ ഇത് 90 മുതല്‍ 180 ദിവസം വരെയാക്കുന്നതാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയുടെ 50 വർഷങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച പ്രൊജക്ട് ഓഫ് ദ ഫിഫ്റ്റി യുടെ ആദ്യ ഘട്ട പദ്ധതി പ്രഖ്യാപനവേളയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി കണ്ടെത്താനുളള സമയം കൂടുതല്‍ കിട്ടുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം. പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.