കുവൈറ്റിൽ മലയാളി നഴ്സ് നിര്യാതയായി

കുവൈറ്റിൽ മലയാളി നഴ്സ് നിര്യാതയായി

കുവൈറ്റ് സിറ്റി: ടിജി സിറിയക് വിരുത്തിപറമ്പിലിൻ്റെ ഭാര്യയും സബാസാലം വാറാ ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സുമായ ആശാ റ്റി ജേക്കബ് (വയസ്സ് 42) നിര്യാതയായി. മക്കൾ: ജോയൽ ജേക്കബ് റ്റിജി, ജ്യൂവൽ ട്രീസാ റ്റിജി ( യുണൈറ്റഡ് ഇൻ്റർനാഷണൽ സ്കൂൾ കുവൈറ്റ് വിദ്യാർത്ഥികൾ) മൃതസംസ്ക്കാരം ഇടവക ദേവാലയമായ വില്ലൂന്നി സെൻ്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. പരേത മുണ്ടക്കയം പ്രത്താനം തഴക്കൽ കുടുംബാഗമാണ്. 

എസ്. എം. സി. എ. അബ്ബാസിയ സെൻറ്  മറിയം ത്രേസ്യ കുടുംബയൂണിറ്റ് അംഗമായ ആശയുടെ നിര്യാണത്തിൽ എസ്.എം.സി.എ കുവൈറ്റ്  അഗാധമായ ദുഃഖം രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.