ഐഫോണ്‍ 13 സീരീസ് സെപ്റ്റംബര്‍ 14 ന് അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍

ഐഫോണ്‍ 13 സീരീസ് സെപ്റ്റംബര്‍ 14 ന് അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍


ന്യൂയോര്‍ക്ക്: ഐഫോണ്‍ 13-നു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. സെപ്റ്റംബര്‍ 14 ന് പുതിയ ഐഫോണ്‍ 13 സീരീസ്, ആപ്പിള്‍ വാച്ച് സീരീസ് 7, എയര്‍പോഡ്സ് 3 എന്നിവ ആപ്പിള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. 17 മുതല്‍ ഐഫോണ്‍ 13 മോഡലുകള്‍ പ്രീഓര്‍ഡറുകള്‍ ആരംഭിക്കും. ഇന്ത്യയില്‍, ഒക്ടോബര്‍ 1 മുതല്‍ ഈ കിടിലന്‍ സ്മാര്‍ട്ട്ഫോണുകള്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, പുതിയ ഐഫോണ്‍ 13 സീരീസിന്റെ വിവരങ്ങള്‍ കമ്പനി അറിയാതെ പുറത്തായി. ഔദ്യോഗിക ലോഞ്ചിന് മുന്‍പ് യുക്രേനിയന്‍ റീട്ടെയിലറാണ് ഐഫോണ്‍ 13 ന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

യുക്രേനിയന്‍ ഇ-കൊമേഴ്സ് വെബ്സൈറ്റായ കെടിസി ഐഫോണ്‍ 13 മോഡലുകളുടെ സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളും നിറ വൈവിധ്യവും പ്രദര്‍ശിപ്പിച്ചു. വെള്ള, കറുപ്പ്, പര്‍പ്പിള്‍, ചുവപ്പ്, നീല, പിങ്ക് എന്നിങ്ങനെ ആറ് കളര്‍ വേരിയന്റുകളില്‍ ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവ പുറത്തിറക്കുമെന്നാണ് വെബ്സൈറ്റില്‍ കാണിച്ചിട്ടുള്ളത്.

ഐഫോണ്‍ 13 മിനി 64 ജിബി,128 ജിബി സ്റ്റോറേജ് ഓപ്ഷനുമായാണ് വരുന്നത്. ഐഫോണ്‍ 13 മോഡല്‍ 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലും അവതരിപ്പിക്കും. ഐഫോണ്‍ 13 പ്രോ 128 ജിബി അല്ലെങ്കില്‍ 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലും മാക്സ് 256 ജിബി, 512 ജിബി വേരിയന്റിലും വരും. 5.4 ഇഞ്ച് ഐഫോണ്‍ മിനി, 6.1 ഇഞ്ച് ഐഫോണ്‍ 13, 6.1 ഇഞ്ച് ഐഫോണ്‍ 13 പ്രോ, 6.7 ഇഞ്ച് ഐഫോണ്‍ പ്രോ മാക്സ് എന്നിങ്ങനെയായിരിക്കും സ്‌ക്രീന്‍ സൈസ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.