യുഎസ് ഓപ്പണ്‍ ഡാനിയല്‍ മെദ്‌വദേവിന് സ്വന്തം: ലോക ഒന്നാം നമ്പര്‍ താരത്തെ വീഴ്ത്തി

യുഎസ് ഓപ്പണ്‍ ഡാനിയല്‍ മെദ്‌വദേവിന് സ്വന്തം: ലോക ഒന്നാം നമ്പര്‍ താരത്തെ വീഴ്ത്തി

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ റഷ്യന്‍ താരം ഡാനിയല്‍ മെദ്‌വദേവിന് കിരീട നേട്ടം.ലോക ഒന്നാം നമ്പര്‍താരം ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് മെദ്‌വദേവ് ജേതാവായത്.

ഇതോടെ ഈ വര്‍ഷം നാലാം ഗ്രാന്‍ഡ്സ്ലാം എന്ന നെവാക് ജോക്കോവിച്ചിന്റെ സ്വപ്നമാണ് തകര്‍ന്നത്. ഡാനിയല്‍ മെദ്‌വദേവിന്റെ ആദ്യ യുഎസ് ഓപ്പണ്‍ കിരീടമാണിത്.2019ല്‍ റഫേല്‍ നദാലുമായുള്ള ഏറ്റുമുട്ടലില്‍ കൈവിട്ട കിരീടം ഈ വര്‍ഷം മെദ്‌വദേവ് അനായാസം സ്വന്തമാക്കുകയായിരുന്നു.

ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 6-4,6-4,6-4 എന്ന സ്‌കോറിലാണ് മെദ്‌വദേവ് ജോക്കോവിച്ചിനെ തകര്‍ത്തത്.യുഎസ് ഓപ്പണില്‍ തോല്‍വി ഏറ്റു വാങ്ങിയതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷ താരമെന്ന നേട്ടവും കലണ്ടര്‍ സ്ലാം എന്ന നേട്ടവുമാണ് ജോക്കോവിച്ചിന് നഷ്ടപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.