ഐപിഎല്‍ ആവേശത്തിലേക്ക് യുഎഇ, കാണികളെ അനുവദിക്കും

ഐപിഎല്‍ ആവേശത്തിലേക്ക് യുഎഇ, കാണികളെ അനുവദിക്കും

ദുബായ്: യുഎഇയില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയ‍ർ ലീഗില്‍ കാണികളെ അനുവദിക്കുമെന്ന് ബിസിസിഐ. ഞായറാഴ്ച മുതലാണ് ഐപിഎല്‍ ആരംഭിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ പൂർത്തീകരിക്കാനാകാതിരുന്ന മത്സരങ്ങളാണ് യുഎഇയിലേക്ക് മാറ്റിയത്. കാണികളെ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഷാ‍ർജ, ദുബായ്, അബുദബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. www.iplt20.com എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. യുഎഇയുടെ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങള്‍ക്ക് അനുസൃതമായാകും മത്സരങ്ങള്‍ നടക്കുകയെന്നും ബിസിസിഐ വ്യക്തമാക്കുന്നു.

യുഎഇ ഫുട്ബോള്‍ അസോസിയേഷന്‍റേയും നാഷണല്‍ എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റിയുടേയും സഹകരണത്തോടെ കഴിഞ്ഞമാസം യുഎഇയില്‍ യുഎഇ പ്രോ ലീഗ് മത്സരങ്ങള്‍ നടന്നിരുന്നു. ഇതില്‍ 60 ശതമാനം കാണികളെ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വാക്സിനെടുത്തവർക്കായിരുന്നു പ്രവേശനം അനുവദിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.