സ്വസ്ഥമായി കുറച്ച് കാലം തമാസിക്കാന്‍ പറുദീസ പോലൊരു വീട് !

സ്വസ്ഥമായി കുറച്ച് കാലം തമാസിക്കാന്‍ പറുദീസ പോലൊരു വീട് !

'ആരും ഇല്ലാത്ത ഒരു സ്ഥലത്ത് സ്വസ്ഥമായി കുറച്ച് കാലം തമാസിക്കണം എന്ന് ചിന്തിക്കാത്തവര്‍ കുറവായിരിക്കും. ജോലി ഭാരവും കുടുംബഭാരവുമൊക്കെ വര്‍ധിക്കുമ്പോള്‍ ഇത്തരത്തിലുള്ള ചിന്തകള്‍ ഉണ്ടാകുക സ്വാഭാവികം. അങ്ങനെ ഉള്ളവരുടെ ആഗ്രഹം സഫലീകരിക്കാന്‍ ഒരു ഉഗ്രന്‍ സ്ഥലമുണ്ട്- അങ്ങ് അമേരിക്കയില്‍. ചെറിയ വീടൊന്നുമല്ല, ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള ആധുനിക ഒരു വീട്. അതും മരുഭൂമിയുടെ ഒത്ത നടുക്ക്. ചുറ്റും ഒരു വീടോ, ആള്‍ക്കാരോ ഇല്ല.

കാലിഫോര്‍ണിയയിലെ പ്രശസ്തമായ മോഹാവേ മരുഭൂമിയിലാണ് ഈ ആഡംബര വീടൊരുക്കിയിരിക്കുന്നത്. 'എല്‍ സിമെന്റോ യുനോ' (El Cemento Uno) എന്നാണ് വീടിന്റെ പേര്. അര്‍ബാര്‍ക് (URBARC) എന്ന് പേരുള്ള കമ്പനിയാണ് ഈ ആഡംബര വീട് മരുഭൂമിയില്‍ ഒരുക്കിയത്. 'ഒരു വ്യക്തിയുടെ സ്വകാര്യത' എന്നതായിരുന്നത്രെ ഈ വീട് പണിയുമ്പോള്‍ അര്‍ബാര്‍ക് ഉറപ്പാക്കിയിരുന്നത്. ലൈബ്രറി, വായിക്കാനുള്ള ഇടം എന്നിവ പ്രത്യേകം ഒരുക്കിയിട്ടിലുള്ള ആഡംബര വീട് വാങ്ങിക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ്.

ഈ വീട് വാങ്ങി നിങ്ങള്‍ ഇവിടെ താമസം ആരംഭിച്ചാല്‍ നിങ്ങളുടെ മനസ്സ് ശാന്തമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. വീടിന് ചുറ്റുമുള്ള അഞ്ച് ഏക്കറില്‍ ആരും താമസിക്കുന്നില്ല. അതുകൊണ്ട് തന്നെ അയല്‍ക്കാരുമായി പ്രശ്‌നങ്ങളുണ്ടാക്കും എന്ന പേടിയും വേണ്ട. അതേസമയം ഈ വീട്ടിലേക്ക് എത്തിപ്പെടാന്‍ ഒരു വാഹനമുണ്ടെങ്കിലേ പറ്റൂ.

പെട്ടന്ന് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങേണ്ടി വന്നാലും ബുദ്ധിമുട്ടാണ്. അടുത്തൊന്നും ഒരു കട പോലുമില്ല. 13 കോടി രൂപയാണ് വീടിന്റെ വിലയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റും ഫോമും ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്‍സുലേറ്റഡ് 3ഡി പാനലുകള്‍ ഉപയോഗിച്ചാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. കാലിഫോര്‍ണിയയിലെ കുഡ് പ്രോപ്പര്‍ട്ടീസ് ആണ് എല്‍ സിമെന്റോ യുനോയെ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.