ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്

ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്

ദുബായ്: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം. 8 വിക്കറ്റിനാണ് ചെന്നൈ ബാംഗ്ലൂരിനെ തോൽപ്പിച്ചത്. 146 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 18.4 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു.

ഐപിഎല്ലിലെ ആദ്യ അർധസെഞ്ചുറി നേടിയ യുവതാരം ഋതുരാജ് ഗെയ്ക് വാദാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഋതുരാജിന്റെയും അമ്പാട്ടി റായുഡുവിന്റെയും ഡുപ്ലെസിയുടെയും ബാറ്റിങ് മികവിലാണ് ചെന്നൈ അനായാസം വിജയത്തിലെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ആറ് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തു. അർധസെഞ്ചുറി നേടിയ കോലിയും ഡിവില്ലിയേഴ്സും ചേർന്നാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ചെന്നൈ ബൗളർമാരുടെ മികച്ച പ്രകടനമാണ് ബാംഗ്ലൂരിനെ ചെറിയ സ്കോറിൽ ഒതുക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.