ദുബായ്: ഐ.പി.എല്‍ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ രണ്ട് റൺസിന് കീഴടക്കി രാജസ്ഥാൻ റോയൽസിന് ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 185 റൺസിന് ഓൾ ഔട്ടായി. യശ്വസി ജയ്സ്വാള്‍ (49),എവിന്‍ ലെവിസ്(36), ലിയാം ലിവിംഗ്സ്റ്റണ്‍ (25),മഹിപാല്‍ ലൊമോര്‍(43) എന്നിവരുടെ പോരാട്ടമാണ് രാജസ്ഥാനെ 185ലെത്തിച്ചത്. ജയിക്കാന്‍ നാലു റണ്‍സ് മാത്രം വേണ്ടിയിരുന്ന അവസാന ഓവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അപൂര്‍വ പ്രകടനത്തിലൂടെ യുവ പേസര്‍ കാര്‍ത്തിക് ത്യാഗിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അവിശ്വസനീയ വിജയത്തിലേക്ക് എത്തിച്ചത്.
എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുക്കാനേ സാധിച്ചുള്ളൂ. പഞ്ചാബിനായി അര്‍ഷദീപ് സിംഗ് അഞ്ചുവിക്കറ്റ് വീഴ്ത്തി. കെ.എല്‍ രാഹുല്‍(49),മായാങ്ക് അഗര്‍വാള്‍ (67), എയ്ഡന്‍ മാര്‍ക്രം(26*) നിക്കോളാസ് പുരാന്‍ (32)എന്നിവര്‍ പോരാടിയെങ്കിലും അവസാന ഓവറിലെ ത്യാഗിയുടെ പ്രകടനത്തിന് മുന്നില്‍ പഞ്ചാബ് നിഷ്പ്രഭമായിപ്പോയി.
അവസാന ഓവറിന്റെ മൂന്നാം പന്തില്‍ പുരാനെ ത്യാഗിയുടെ പന്തില്‍ സഞ്ജു പിടികൂടിയപ്പോള്‍ പഞ്ചാബിന് ജയിക്കാന്‍ മൂന്ന് റണ്‍സ് കൂടി മതിയായിരുന്നു.അടുത്ത രണ്ടുപന്തുകളിലും ദീപക് ഹൂഡയെ റണ്‍സെടുക്കാന്‍ സമ്മതിക്കാതിരുന്ന കാര്‍ത്തിക് ത്യാഗി അഞ്ചാം പന്തില്‍ ഹൂഡയെ പുറത്താക്കി അവസാന പന്തില്‍ മൂന്ന് റണ്‍സ് എന്ന നിലയിലേക്കാക്കി. അവസാന പന്തില്‍ ഫാബിയന്‍ അല്ലനെയും റണ്‍സ് എടുക്കാന്‍ അനുവദിക്കാതിരുന്ന ത്യാഗിയാണ് വിജയം രാജസ്ഥാന് സമ്മാനിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.