ദുബായ് സഫാരി പാർക്ക് 27 ന് തുറക്കും

ദുബായ് സഫാരി പാർക്ക് 27 ന് തുറക്കും

ദുബായ്: സഫാരി പാർക്കിന്‍റെ പുതിയ സീസണ്‍ ഈ മാസം 27 ന് ആരംഭിക്കും. എല്ലാ പ്രായത്തിലുമുളള സന്ദ‍ർശകർക്കായി വിപുലമായ വിനോദ-വിജ്ഞാന പരിപാടികളാണ് സഫാരിയില്‍ ഒരുക്കിയിട്ടുളളതെന്ന് അധികൃതർ അറിയിച്ചു. ചൂട് കാലമായതിനാല്‍ മൃഗങ്ങള്‍ക്ക് സംരക്ഷണം നല്‍കാനാണ് മൂന്ന് മാസം പാർക്ക് അടച്ചിട്ടത്. 3000ത്തോളം ജീവജാലങ്ങളാണ്​ പാർക്കിലുള്ളത്​.

119 ഹെക്​ടറിൽ വ്യാപിച്ച്​ കിടക്കുന്ന പാർക്കിൽ ആഫ്രിക്ക, ഏഷ്യ, അറേബ്യൻ ഡെസേർട്ട് സഫാരി, എക്സ്പ്ലോറർ, അഡ്വഞ്ചർ വില്ലേജ് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത മേഖലകളുണ്ട്. പതിവുപോലെ ഇത്തവണയും നിരവധി പേർ സഫാരി പാർക്കിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.