ഭാര്യയുടെ പേരില്‍ ടിക്കറ്റെടുത്തു, തേടിയെത്തി 7 കോടി രൂപയുടെ സമ്മാനം

ഭാര്യയുടെ പേരില്‍ ടിക്കറ്റെടുത്തു, തേടിയെത്തി 7 കോടി രൂപയുടെ സമ്മാനം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ 10 ലക്ഷം യുഎസ് ഡോളർ ( 7 കോടി ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത് മുംബൈ മലയാളിയായ വീട്ടമ്മയ്ക്ക്. ഈ മാസം ഒന്നിന് സുഗന്ധി പിളളയുടെ പേരില്‍ ഭർത്താവ് മഹേഷും, സഹപ്രവർത്തകരും ചേർന്നെടുത്ത ടിക്കറ്റിനാണ് ഇന്നലെ നടന്ന നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. 10 ഇന്ത്യാക്കാരും ലബനീസ്, ഫിലിപ്പിനോ സ്വദേശികളും ചേർന്നാണ് ടിക്കറ്റെടുത്തത്.

കഴിഞ്ഞ 15 വ‍ർഷമായി ഭാഗ്യം പരീക്ഷിക്കുകയാണ് മഹേഷ്. ഓരോ തവണയും ഓരോരുത്തരാണ് ടിക്കറ്റെടുക്കുന്നത്. ഇത്തവണ തന്‍റെ അവസരം വന്നപ്പോള്‍ ഭാര്യയുടെ പേരില്‍ ടിക്കറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മഹേഷ് പ്രതികരിച്ചു. ഇന്ന് നടന്ന മറ്റൊരു നറുക്കെടുപ്പില്‍ ഇന്ത്യാക്കാരനായ ധനശേഖർ ബാലസുന്ദരത്തിന് ആഢംബര മോട്ടോർ ബൈക്ക് സമ്മാനം ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.