മികവാര്‍ന്ന അഭിനയം കൊണ്ട് സിനിമകളില്‍ വിസ്മയങ്ങള്‍ ഒരുക്കുന്നവരാണ് ചലച്ചിത്ര താരങ്ങള്‍. മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസും അഭിനയ മികവ് കൊണ്ട് ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷക പ്രീതി നേടി. താരത്തിന്റെ സിനിമാ വിശേഷങ്ങള്‍ക്കും അപ്പുറം പലപ്പോഴും കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം ടൊവിനോയുടേയും ഭാര്യ ലിഡിയയുടെയും ആറാം വിവാഹ വാര്‍ഷികമായിരുന്നു. കുടുംബത്തിനൊപ്പമായിരുന്നു താരത്തിന്റെ ആഘോഷം. ആഘോഷ ചിത്രങ്ങളും ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. കേക്ക് മുറിച്ച ശേഷം ഭാര്യ ലിഡിയയ്ക്ക് മധുരം നല്‍കുന്ന ടൊവിനോയെയാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുക. ടൊവിനോയുടെ പിതാവിനേയും കാണാം ഫോട്ടോയില്‍. അടുത്തിടെ പിതാവിനൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രവും ടൊവിനോ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
2014-ലായിരുന്നു ടൊവിനോയും ലിഡിയയും തമ്മില്‍ വിവാഹിതരായത്. ഇസാ, താഹാന്‍ എന്നിങ്ങനെ പേരുകളുള്ള രണ്ട് മക്കളുമുണ്ട് ഈ ദമ്പതികള്‍ക്ക്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു താഹാന്റെ ജനനം. മകന്റെ ചിത്രങ്ങളും മാമോദീസ വീഡിയോയുമൊക്കെ ടൊവിനോ ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
അതേസമയം അടുത്തിടെ കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ ടൊവിനോ ചികിത്സയ്ക്ക് ശേഷം നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ്. സംഘട്ടന രംഘങ്ങളുടെ ചിത്രീകരണത്തിനിടെ ആയിരുന്നു താരത്തിന്റെ വയറിന് ചവിട്ടേറ്റത്. രോഹിത് ബി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കള.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.