ന്യൂഡൽഹി: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ ഭാഷകളിൽ നിന്നായി 400 ഓളം സിനിമകളാണ് ഇത്തവണ അവാർഡ് പട്ടികയിൽ ഇടംപിടിച്ചത്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അതിമനോഹരമാക്കിയതിനാണ് അംഗീകാരം. ഈ നേട്ടത്തോടെ നാലാമത് തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം തേടിയെത്തുന്നത്. (നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, വിധേയൻ/പൊന്തൻമാട എന്നീ ചിത്രങ്ങളിലൂടെ അദേഹം ഈ ബഹുമതി നേടിയിട്ടുണ്ട്).
മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായൻ സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് സ്വന്തമാക്കി.
അവാർഡുകൾ
ബെസ്റ്റ് ഫിലിം ക്രിട്ടിക്- സഞ്ജീവ് ശ്രീവാസ്തവ
മികച്ച പുസ്തകം- പ്രദീപ് ഷെട്ടി
നോൺ ഫീച്ചർ വിഭാഗം
പ്രത്യേക പരാമർശം- ഭദ്രകാളി നാടകം
സംവിധാനം- ആനന്ദജ്യോതി
മികച്ച വിവരണം- സൗന്ദര്യ ജയചന്ദ്രൻ
മികച്ച ഡോകുമെന്ററി- രാം നമി (ഹിന്ദി)
പ്രത്യേക പരാമർശം- സൗണ്ട് മിക്സിങ്- മെയ്യഴകൻ
പ്രത്യേക പരാമർശം നടൻ- ക്യാപ്റ്റൻ മില്ലർ- ധനുഷ്
മികച്ച തുളു സിനിമ- ഇമ്പു
മികച്ച തെലുങ്ക് ചിത്രം- ദി കാർണിവൽ കമ്മിറ്റി, യദു വംശി
മികച്ച തമിഴ് ചിത്രം - റായൻ
മികച്ച ഒഡിയ ചിത്രം- ലഹരി
മലയാള സിനിമ- ഫെമിനിച്ചി ഫാത്തിമ
മികച്ച കന്നഡ സിനിമ- മിഥ്യ
മികച്ച ഹിന്ദി സിനിമ- ശ്രീകാന്ത്
മികച്ച ഗുജറാത്തി സിനിമ- മാരൻ ദി ഹണ്ട്
മികച്ച ബംഗാളി സിനിമ- ചലച്ചിത്ര അക്കൗണ്ട്
മികച്ച ആസാമീസ് ചിത്രം- ജൂയിഫൂൽ
മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി- മഹാരാജ, അനൽ അരശ് ( തമിഴ്)
മികച്ച കൊറിയോഗ്രാഫി- വിജയ് ഗാംഗുലി
മികച്ച പശ്ചാത്തല സംഗീതം- അമരൻ, ജിവി പ്രകാശ്കുമാർ
മികച്ച കോസ്റ്റ്യൂം ഡിഅസൈനാര്- പുഷപ 2
മികച്ച പ്രൊഡക്ഷൻ ഡിസൈനിങ്- കൽക്കി എഡി
ബെസ്റ്റ് എഡിറ്റിങ്- അമരൻ- ആർ കലൈവാണൻ
മികച്ച ഛായാഗ്രഹണം- ഭ്രമയുഗം, ഷെഹ്‌നാഥ് ജലാൽ
മികച്ച ഗായിക- വൈക്കം വിജയ ലക്ഷ്മി- (അങ്ങ് വാന കോണില്) എ.ആർ.എം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.