അര്‍ധ സെഞ്ചുറിയുമായി രാഹുല്‍; കൊല്‍ക്കത്തയെ തകര്‍ത്ത് പഞ്ചാബ്

അര്‍ധ സെഞ്ചുറിയുമായി രാഹുല്‍; കൊല്‍ക്കത്തയെ തകര്‍ത്ത് പഞ്ചാബ്

ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്തയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിങ്‌സ്. ജയത്തോടെ 10 പോയിന്റുമായി പഞ്ചാബ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. 10 പോയിന്റ് തന്നെയുള്ള കൊല്‍ക്കത്ത നെറ്റ്‌റണ്‍റേറ്റിന്റെ ബലത്തില്‍ നാലാം സ്ഥാനത്ത് തുടരുന്നു.

കൊല്‍ക്കത്ത മുന്‍പില്‍ വെച്ച 166 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് കയ്യില്‍ വെച്ച്‌ പഞ്ചാബ് മറികടന്നു. 67 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ആണ് കളിയിലെ താരം. 70 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് കണ്ടെത്തി രാഹുലും മായങ്കും പഞ്ചാബിന് മികച്ച തുടക്കം നല്‍കി.

27 പന്തില്‍ നിന്ന് മൂന്ന് ഫോറും മൂന്ന് സിക്‌സും പറത്തി 40 റണ്‍സ് നേടിയാണ് മായങ്ക് മടങ്ങിയത്. ഫോം കണ്ടെത്താനാവാതെ നില്‍ക്കുന്ന നിക്കോളാസ് പൂരനെ വരുണ്‍ ചക്രവര്‍ത്തി മടക്കിയപ്പോള്‍ മര്‍ക്രമിനും ദീപക് ഹൂഡയ്ക്കും അധിക നേരം ക്രീസില്‍ നില്‍ക്കാനായില്ല. എന്നാല്‍ ഒൻപത് പന്തില്‍ നിന്ന് 22 റണ്‍സ് അടിച്ചെടുത്ത് ഷാരൂഖ് ഖാന്‍ കെഎല്‍ രാഹുലിനൊപ്പം പഞ്ചാബിനെ ജയത്തിലേക്ക് എത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.