ചെന്നൈയെ കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സിന് മൂന്ന് വിക്കറ്റ് ജയം

ചെന്നൈയെ കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സിന് മൂന്ന് വിക്കറ്റ് ജയം

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ചെന്നൈയെ 136 റണ്‍സില്‍ ഒതുക്കിയതിന് ശേഷം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ ഡല്‍ഹി ജയം പിടിച്ചു.

ആറ് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലേക്ക് ഡല്‍ഹി വീണെങ്കിലും പുറത്താവാതെ നിന്ന് ഹെറ്റ്മയര്‍ ഡല്‍ഹിയുടെ ജയം ഉറപ്പാക്കി. 39 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഹെറ്റ്മയര്‍ 18 പന്തില്‍ നിന്ന് 28 റണ്‍സ് നേടി.

ജയത്തോടെ പോയിന്റ് പട്ടികകയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാം സ്ഥാനം പിടിച്ചു. 13 കളിയില്‍ പത്തിലും ജയിച്ചാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 13 കളിയില്‍ നിന്ന് ഒമ്പത് ജയവും നാല് തോല്‍വിയുമായി രണ്ടാം സ്ഥാനത്താണ് ചെന്നൈ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയെ റായിഡുവിന്റെ അര്‍ധ ശതകമാണ് വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 43 പന്തില്‍ നിന്ന് റായിഡു 55 റണ്‍സ് നേടി. രണ്ട് വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലാണ് കളിയിലെ താരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.