അബുദബി: കോവിഡ് പ്രതിരോധനത്തിനായി ദേശീയ അണുവിമുക്ത പരിപാടിക്കൊപ്പം പ്രയത്നിച്ച നിങ്ങളെ അധികൃതർ ആദരിക്കുന്നുവെന്നുളള സന്ദേശം ലഭിച്ചിട്ടുണ്ടോ, എങ്കില്‍ ശ്രദ്ധിക്കണമെന്ന് പോലീസ്. തട്ടിപ്പുകാരുടെ പുതിയ ചതിക്കുഴിയാണതെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സംശയം ജനിപ്പിക്കുന്ന രീതിയിലുളള ഫോണ്‍കോളുകള്‍ക്കോ ഇമെയിലുകള്‍ക്കോ സന്ദേശങ്ങള്‍ക്കോ മറുപടി നല്‍കരുത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ആരുമായും പങ്കുവയ്ക്കരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കി അക്കൗണ്ട് വിവരങ്ങള്‍ മനസിലാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തില്‍ ചതിയില്‍ പെട്ടുവെന്ന് തോന്നിയാല്‍ എത്രയും പെട്ടെന്ന് ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
അമാന്‍ സർവ്വീസ് നമ്പറായ 8002626 ലേക്ക് വിളിച്ച് അധികൃതരോട് തട്ടിപ്പുകാരെകുറിച്ചുളള വിവരങ്ങള്‍ നല്‍കാമെന്നും പോലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.