ഐപിഎല്ലില്‍ ഡല്‍ഹിയെ വീഴ്ത്തി ചെന്നൈ ഫൈനലില്‍

ഐപിഎല്ലില്‍ ഡല്‍ഹിയെ വീഴ്ത്തി ചെന്നൈ ഫൈനലില്‍

ദുബായ്: ഐപിഎല്ലിലെ ആദ്യ പ്ലേ ഓഫ് മത്സരത്തിലെ തകര്‍പ്പന്‍ വിജയച്ചോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റിനാണ് തകര്‍ത്തത്.

ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ രണ്ട് പന്തുകള്‍ ശേഷിക്കേ വിജയം നേടുകയായിരുന്നു. ഋതുരാജ് ഗെയ്ക്‌വാദ്, റോബിന്‍ ഉത്തപ്പ, ധോനി എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്.

അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക് വാദിന്റെയും റോബിന്‍ ഉത്തപ്പയുടെയും അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച നായകന്‍ എം.എസ് ധോനിയുടെയും ബാറ്റിങ് മികവിലാണ് ചെന്നൈയുടെ വിജയം.

ചെന്നെയുടെ ഒന്‍പതാം ഐപിഎല്‍ പ്രവേശനമാണിത്. സ്‌കോര്‍: ഡല്‍ഹി 20 ഓവറില്‍ അഞ്ചിന് 172. ചെന്നൈ 19.4 ഓവറില്‍ ആറിന് 173. തോറ്റെങ്കിലും ഡല്‍ഹിയുടെ ഫൈനല്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി നാളെ നടക്കുന്ന എലിമിനേറ്റര്‍ മത്സര വിജയിയെ നേരിടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.