സ്‌പെയിനിനെ തകര്‍ത്ത് യുവേഫ നാഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സ് സ്വന്തമാക്കി

സ്‌പെയിനിനെ തകര്‍ത്ത് യുവേഫ നാഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സ് സ്വന്തമാക്കി

മിലാന്‍: യുവേഫ നേഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സ് സ്വന്തമാക്കി. സ്പെയിനിന്റെ യുവനിരയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് കിരീട നേട്ടം സ്വന്തമാക്കിയത്.

കിലിയന്‍ എംബാപ്പെയും കരിം ബെന്‍സേമയുമാണ് ഫ്രഞ്ച് പടയുടെ വി‌ജയശില്‍പികള്‍. ​ഗോള്‍രഹിതമായിരുന്നു ഒന്നാം പകുതി. രണ്ടാം പകുതിയില്‍ ആദ്യ ​ഗോള്‍ നേടിയത് സ്പെയിനാണ്. 64-ാം മിനിറ്റില്‍ ഒയാര്‍സബാള്‍ ആണ് സ്പെയിനിനായി വല കുലുക്കിയത്.

എന്നാല്‍ രണ്ട് മിനിറ്റ് പിന്നാലെ മറുപടി ​ഗോള്‍ പിറന്നു. 66-ാം മിനിറ്റില്‍ കരിം ബെന്‍സേമ ഫ്രാന്‍സിനായി ​ഗോളടിച്ചു. 80-ാം മിനിറ്റില്‍ എംബാപ്പെ വല കുലുക്കിയതോടെ ഫ്രാന്‍സ് ആധിപത്യമുറപ്പിക്കുകയായിരുന്നു. ലൂസേഴ്സ് ഫൈനലില്‍ ബല്‍ജിയത്തെ തോല്‍പ്പിച്ച്‌ ഇറ്റലി മൂന്നാം സ്ഥാനം നേടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.