കുവൈത്തിലേക്ക് തിരികെയെത്തുന്നവർക്കുളള യാത്രാമാനദണ്ഡങ്ങളില്‍ മാറ്റമില്ലെന്ന് അധികൃതർ

കുവൈത്തിലേക്ക് തിരികെയെത്തുന്നവർക്കുളള യാത്രാമാനദണ്ഡങ്ങളില്‍ മാറ്റമില്ലെന്ന് അധികൃതർ

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് മടങ്ങിയെത്തുന്നവർക്കുളള വാക്സിനേഷന്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് അധികൃതർ. കുവൈത്തിലേക്ക് തിരിച്ചെത്തുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധമാണെന്ന രീതിയിലുളള പ്രചാരണങ്ങള്‍ വ്യാപകമായതിനെ തുടർന്നാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തുളളവർക്ക് ബൂസ്റ്റർ ഡോസ് നല‍്‍കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ തിരിച്ചെത്തുന്നവർക്കുളള യാത്രാ നിബന്ധനകളില്‍ ബൂസ്റ്റർ ഡോസ് എടുത്തിരിക്കണമെന്ന നിബന്ധന ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യം അംഗീകരിച്ച വാക്സിന്റെ രണ്ട് ഡോസും പൂർത്തിയാക്കിയവർക്കാണ് നിലവില്‍ മടങ്ങിവരാന്‍ അനുമതിയുളളത്. ഓക്സ്ഫോര്‍ഡ്, ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ & ജോണ്‍സണ്‍ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുളളത്.

സിനോഫാം, സിനോവാക്, സ്പുട് നിക് വാക്സിനുകള്‍ എടുത്തിട്ടുളളവർ ബൂസ്റ്റർ ഡോസായി കുവൈത്ത് അംഗീകരിച്ച വാക്സിനെടുത്തിട്ടുണ്ടെങ്കില്‍ പ്രവേശനം അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.