സസ്യാഹാരം കഴിക്കുന്നവര്‍ക്ക് കൊറോണ ബാധിക്കാനുളള സാധ്യത കുറവെന്ന് പഠനം. മസാച്യുസെറ്റ്സ് ജനറല്‍ ആശുപത്രിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഒരുപക്ഷെ കോവിഡ് ബാധിച്ചാല്‍ തന്നെ തീവ്രതയും കുറവായിരിക്കും എന്ന് പഠനം പറയുന്നു. ഗട്ട് ജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അമേരിക്കയില്‍ നിന്നുളള 592571 പേരുടെയും യുകെയില്‍ നിന്നുളള 242020 പേരുടെയും വിവരങ്ങളാണ് പഠനത്തിന് ശേഖരിച്ചത്.
2020 മാര്‍ച്ച് 24 മുതല്‍ ഡിസംബര്‍ രണ്ട് വരെയുള്ള ഡാറ്റയാണ് പഠനത്തിന് ഉപയോഗിച്ചത്. ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുന്നവര്‍ക്ക് കൊറോണ വൈറസിന്റെ സാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.