കൊൽക്കത്തയെ തകർത്ത് ചെന്നൈ

കൊൽക്കത്തയെ തകർത്ത് ചെന്നൈ

ദുബായ്: ഐ.പി.എല്ലിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറു വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്. കൊൽക്കത്ത ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ ചെന്നൈ മറികടന്നു. അവസാന ഓവറിൽ ജയിക്കാന് 10 റൺസ് വേണമെന്നിരിക്കെ കമലേഷ് നാഗർ കോട്ടിയുടെ അഞ്ചാമത്തെയും ആറാമത്തെയും പന്ത് സിക്സറിന് പറത്തിയ രവീന്ദ്ര ജഡേജയാണ് ചെന്നൈക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. തോൽവിയോടെ കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യതകൾ മങ്ങി.

11 പന്തിൽ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 31 റൺ സെടുത്ത ജഡേജ പുറത്താകാതെ നിന്നു. അർധ സെഞ്ചുറി നേടിയ ഓപ്പണർ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ . 53 പന്തിൽ നിന്ന് രണ്ടു സിക്സും ആറു ഫോറുമടക്കം 72 റൺസെടുത്ത താരം 18-ാം ഓവറിലാണ് പുറത്തായത്. കൊൽക്കത്തയ്ക്കായി പാറ്റ് കമ്മിസും വരുൺ ചക്രവർത്തിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി . നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തിരുന്നു.

അർധ സെഞ്ചുറി നേടിയ നിതീഷ് റാണയുടെ ഇന്നിങ്സാണ് കൊൽക്കത്തയെ മികച്ച സ്കോറിലെത്തിച്ചത്. 61 പന്തുകൾ നേരിട്ട റാണ നാലു സിക്സും 10 ഫോറുമടക്കം 87 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച ദിനേഷ് കാർത്തിക്കാണ് കൊൽക്കത്തയെ 172-ൽ എത്തിച്ചത്. 10 പന്തുകൽ നേരിട്ട കാർത്തിക്ക് 21 റൺ സോടെ പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.