ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ന്യൂഡല്‍ഹിയിലെയും മറ്റു കേന്ദ്രങ്ങളിലെയും ബി.എസ്.സി (ഓണേഴ്സ്) നഴ്സിങ്, ബി.എസ്.സി പാരാമെഡിക്കല്‍ കോഴ്സുകളിലേക്ക് പുതുതായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാൻ അവസരം.
https://bsccourses.aiimsexams.ac.in വഴി 29 വൈകുന്നേരം അഞ്ചിനകം ബേസിക് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. രജിസ്ട്രേഷന്‍ വിവരം (സ്വീകരിച്ചു/നിരാകരിച്ചു) ഒക്ടോബര്‍ 31ന് പ്രസിദ്ധപ്പെടുത്തും.
കോഡ് രൂപപ്പെടുത്തി ഫൈനല്‍ രജിസ്ട്രേഷന്‍ (അപേക്ഷാ ഫീസ് അടയ്ക്കല്‍, പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കല്‍ തുടങ്ങിയവ) പൂര്‍ത്തിയാക്കാന്‍ നവംബര്‍ ഒന്നുമുതല്‍ എട്ടിന് വൈകുന്നേരം അഞ്ചുവരെ സൗകര്യമുണ്ടാകും. അപേക്ഷയുടെ അന്തിമ വിവരം (നിരാകരിച്ചവയുടെ കാര്യത്തില്‍ കാരണം സഹിതം) നവംബര്‍ 15ന് പ്രസിദ്ധപ്പെടുത്തും. നിരാകരിക്കപ്പെട്ട അപേക്ഷ സ്വീകരിക്കുന്നതിലേക്കുവേണ്ട രേഖകള്‍ നല്‍കാന്‍ നവംബര്‍ 18 വൈകുന്നേരം അഞ്ചുവരെ അവസരമുണ്ടാകും.
ഡിസംബര്‍ ആദ്യവാരം നടത്തുന്ന പ്രവേശനപരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡ് നവംബര്‍ അവസാനവാരം (താത്കാലിക സമയക്രമം) വെബ്സൈറ്റില്‍ ലഭ്യമാക്കും. മാര്‍ച്ചില്‍ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം നേരത്തേ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പക്ഷേ, അവര്‍ https://bsccourses.aiimsexams.ac.in ല്‍ അവരുടെ ഫൈനല്‍ രജിസ്ട്രേഷനില്‍ ലോഗിന്‍ചെയ്ത് പരീക്ഷാകേന്ദ്രം പുതുതായി തിരഞ്ഞെടുക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.