ദീപാവലി വിപുലമായ ഒരുക്കങ്ങളുമായി ദുബായ്

ദീപാവലി വിപുലമായ ഒരുക്കങ്ങളുമായി ദുബായ്

ദുബായ്: വെളിച്ചത്തിന്‍റെ ഉത്സവമായ ദീപാവലിയോട് അനുബന്ധിച്ച് ദുബായില്‍ വിപുലമായ പരിപാടികള്‍ നടക്കും. എമിറേറ്റിലുടനീളം ദീപാലങ്കാരങ്ങളും വെടിക്കെട്ടും കലാ സംഗീത പരിപാടികളും നടക്കും. വിപുലമായ കരിമരുന്ന് പ്രയോഗമൊരുക്കിയാണ് ദുബായ് ഫിറ്റ്നെസ് ചലഞ്ചിന് തുടക്കമിട്ടത്. ജുമൈറ ബീച്ച്, ഡിപി വേള്‍ഡ്, തുടങ്ങിയിടങ്ങളിലാണ് ഫിറ്റ് നസ് ചല‌‌ഞ്ച് നടക്കുന്നത്. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്‍റാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നവംബർ നാലിന് രാത്രി 8.30 ന് ബ്ലൂ വാട്ടേഴ്സിലും കരിമരുന്ന് പ്രയോഗം നടക്കും. രാത്രി 9. 30 ന് ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളിലും കരിമരുന്ന് പ്രയോഗമുണ്ടാകും.

എക്സ്പോയിലും ദീപം തെളിയും
ദീപാവലിയോട് അനുബന്ധിച്ച് എക്സ്പോ വേദിയില്‍ മണ്‍ചിരാതുകളില്‍ ദീപം തെളിയും. എക്‌സ്‌പോയുടെ പ്രധാന വേദിയായ അല്‍ വസല്‍ പ്ലാസയില്‍ എല്ലാ ദിവസവും വൈകുന്നേരം ആഘോഷ പരിപാടികള്‍ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.