വിജയക്കൊടി പാറിച്ച് മിലാൻ

വിജയക്കൊടി പാറിച്ച് മിലാൻ

ബൽജിയം : ഇറ്റാലിയൻ ക്ലബ് മിലാന് യൂറോപ്പ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് റൗണ്ടിൽ ഉജ്വല വിജയം. മിലാൻ 3–0ന് സ്പാർട്ട പ്രാഗിനെ തോൽപിച്ചു. സ്റ്റാർ സ്ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് പെനാൽറ്റി നഷ്ടമാക്കിയ മത്സരത്തിൽ ബ്രഹിം ഡാസ്, റാഫേൽ ലിയോ, ഡിയേഗോ ഡാലറ്റ് എന്നിവരാണു മിലാന്റെ സ്കോറർമാർ. കോവിഡ് ലോക്ഡൗണിനു ശേഷം ഒരു കളി പോലും തോൽക്കാത്ത യൂറോപ്പിലെ ഒരേയൊരു ടീമാണ് ഇറ്റലിക്കാരായ എസി മിലാൻ. കളിച്ച 23ൽ 18 ജയം, 5 സമനില. യൂറോപ്പിലെ മുൻനിര ലീഗുകളിലെ ടീമുകളിൽ മിലാൻ ഒഴികെ എല്ലാവരും ഒരു വട്ടമെങ്കിലും തോല്‍വി അറിഞ്ഞു. ഒരു പതിറ്റാണ്ടോളം തകർച്ച നേരിട്ട ശേഷമാണ് എസി മിലാന്റെ ഈ ഉയിർത്തെഴുന്നേൽപ്. യൂറോപ്പ ലീഗിൽ സ്പാർട്ട പ്രാഗിനെ 3–0 ന് തകർത്തതോടെ യൂറോപ്പിലും ഇറ്റലിയിലും മിലാൻ ശക്തി തെളിയിച്ചുകഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.