എക്‌സ്‌പോ 2020; ഞായർ മുതൽ വ്യാഴം വരെ ടിക്കറ്റ് വില പകുതിയാക്കി നവംബർ ഓഫർ

എക്‌സ്‌പോ 2020; ഞായർ മുതൽ വ്യാഴം വരെ  ടിക്കറ്റ്  വില  പകുതിയാക്കി  നവംബർ ഓഫർ

ദുബായ്: എക്സ്പോ സന്ദർശിക്കുന്നതിന്, ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് പകുതിയിലും കുറച്ച് നവംബർ ഓഫർ. സാധാരണയായി 95 ദിർഹമാണ് നിരക്ക്, എന്നാൽ ഈ ഓഫർ പ്രകാരം നവംബർ 30 വരെ 45 ദിർഹമായിരിക്കും ഈടാക്കുക, വെള്ളി, ശനി ദിവസങ്ങളിൽ ടിക്കറ്റിന് 95 ദിർഹം തന്നെയായിരിക്കും.

ഓഫർ ടിക്കറ്റെടുക്കുന്നവർക്ക് 10 സ്മാർട് ക്യൂ ബുക്കിങ് സൗകര്യവുമുണ്ടായിരിക്കും. ഒക്ടോബറിൽ മാസം മുഴുവൻ പ്രവേശനമനുവദിക്കുന്ന 'ഒക്ടോബർ പാസ്'എന്ന ഓഫർ പ്രഖ്യാപിച്ചിരുന്നു. 95 ദിർഹമിെൻറ ടിക്കറ്റിൽ ഒരു മാസം പ്രവേശനമനുവദിക്കുന്ന ഓഫർ എക്സ്പോയുടെ ആദ്യ മാസത്തിൽ നിരവധി പേർ ഉപയോഗപ്പെടുത്തിയിരുന്നു. നിലവിൽ ഒരു മാസം പ്രവേശിക്കാനുള്ള ടിക്കറ്റിന് 195 ദിർഹമാണ് നിരക്ക്. മേളയുടെ അവസാനം വരെ പ്രവേശനമനുവദിക്കുന്ന ആറുമാസ പാസിന് 495 ദിർഹമാണ് നിരക്ക്.

18വയസ്സിന് താഴെയുള്ളവർക്കും 60 പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കും വിദ്യാർഥി ഐഡൻറിറ്റി കാർഡുള്ളവർക്കും ടിക്കറ്റ് സൗജന്യമാണ്. സൗജന്യ ടിക്കറ്റിന് അർഹതയുള്ള സന്ദർശകർ എക്സ്പോയിലേക്ക് വരുന്നതിന് മുമ്പ് ഓൺലൈനായി ബുക്ക് ചെയ്യേണ്ടതുണ്ട്. എന്നാൽ, ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് എക്സ്പോ പ്രവേശന കവാടത്തിൽ നിന്ന് ടിക്കറ്റ് ലഭിക്കും
.
എക്സ്പോ സന്ദർശിക്കുന്നതിനായി 18 വയസ്സ് പിന്നിട്ടവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റോ നെഗറ്റിവ് പി.സി.ആർ ഫലമോ നിർബന്ധമാണ്.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.