ദുബായ്: 2021 നവംബറിലെ 11 ല്‍ വമ്പന്‍ ആദായ വില്‍പനയൊരുക്കി യുഎഇയിലെ വിപണി. ഇ കൊമേഴ്സ് ഉള്‍പ്പടെ ഉല്‍പന്നങ്ങള്‍ക്ക് 90 ശതമാനം വിലക്കിഴിവാണ് പല വാണിജ്യസ്ഥാപനങ്ങളും നല്‍കുന്നത്. വസ്ത്രവിപണി മാത്രമല്ല, മൊബൈല്‍, ടാബ്ലൈറ്റ്, ഉള്‍പ്പടെയുളളവ പലിശ രഹിത തവണകള്‍ നല്‍കിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. അടുക്കള സാമഗ്രികള്‍ക്കും കുട്ടികളെ ആകർഷിക്കുന്ന കളിപ്പാട്ടങ്ങള്‍ക്കും പല തരത്തിലുളള ഓഫറുകളും വിവിധ ഔട്ട്ലൈറ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോക്താക്കള്‍ക്കായി വിവിധ ബാങ്കുകള്‍ പ്രത്യേക വിലക്കിഴിവും ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
80 ശതമാനം ഡിസ്കൗണ്ടാണ് നൂണ്‍ പ്രഖ്യാപിച്ചിട്ടുളളത്. 11:11 തുടങ്ങി നവംബർ 12 വരെ ആനുകൂല്യം ലഭ്യമാകും. വാച്ചുകള്‍, സൗന്ദര്യവർദ്ധക വസ്തുക്കള്‍, ഫാഷന്‍ തുടങ്ങി ഉല്‍പന്നങ്ങളില്‍ ഒന്നെടുത്താല്‍ ഒന്ന് സൗജന്യമായി ലഭിക്കുന്ന ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോണും വമ്പന്‍ വിലക്കിഴിവിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.