പവിഴങ്ങളുടെ ദ്വീപില്‍ 'സീ ന്യൂസ് ലവേഴ്സ് കോണ്‍ഫറന്‍സ് 2021' ഡിസംബര്‍ 17 ന്

പവിഴങ്ങളുടെ ദ്വീപില്‍ 'സീ ന്യൂസ് ലവേഴ്സ് കോണ്‍ഫറന്‍സ് 2021' ഡിസംബര്‍ 17 ന്

ബഹ്റൈന്‍: പവിഴങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്ന ബഹ്റൈനില്‍ സീ ന്യൂസ് ലൈവ് ബഹ്റൈന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 'ന്യൂസ് ലവേഴ്സ് കോണ്‍ഫറന്‍സ് 2021' നടത്തുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഡിസംബര്‍ 17 ന് ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 നാണ് പരിപാടി.

ചടങ്ങില്‍ ഔര്‍ ലേഡി ഓഫ് അറേബ്യയുടെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തെ കുറിച്ചുള്ള ഡോക്യൂമെന്ററിയുടെ റിലീസിംഗും നടത്തും. ഇതൊനോടനുബന്ധിച്ച് 'പവിഴ ദ്വീപിലെ കത്തീഡ്രല്‍ ദേവാലയം' എന്ന വിഷയത്തെ ആസ്പദമാക്കി കലാമത്സരങ്ങള്‍ നടത്തുവാനും തീരുമാനിച്ചു.
പ്രായ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന മത്സരങ്ങളില്‍ ചിത്ര രചനയും കവിതാ രചനയുമാണ് നടത്തപ്പെടുന്നത്. രചനകള്‍ e-mail ആയി [email protected] എന്ന വിലാസത്തിലേക്ക് അയയ്ക്കാം.  രചനകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഡിസംബര്‍ പത്ത് വെള്ളിയാണ്. പ്രഗത്ഭരായ വിധി കര്‍ത്താക്കള്‍ തിരഞ്ഞടുക്കപ്പെടുന്ന രചനകള്‍ ഡിസംബര്‍ 17 നു നടക്കുന്ന കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുകയും വിജയികളെ പരിപാടികളുടെ മധ്യേ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ സത്യം സത്യമായി അറിയുവാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒരുകൂട്ടം മാധ്യമ പ്രവര്‍ത്തകരും അല്‍മായരും ചേര്‍ന്ന് ആരംഭിച്ച് ഇപ്പോള്‍ 120 രാജ്യങ്ങളില്‍ സാന്നിധ്യവും ലക്ഷക്കണക്കിന് വായനക്കാരുമുള്ള സീ ന്യൂസ് ലൈവിന്റെ പ്രവര്‍ത്തനങ്ങള്‍ ബഹ്റൈനിലും വളരെ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതായി ഭാരവാഹികള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.