സാന്‍ യുവാന്‍: ബുധനാഴ്ച പുലര്‍ച്ചെ നടന്ന ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെതിരേ അര്‍ജന്റീന ഗോള്‍രഹിത സമനില വഴങ്ങി. ഇരു ടീമും കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാതിരുന്ന മത്സരത്തില്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മെസിയുടെ ഷോട്ട് ബ്രസീല്‍ ഗോളി ആലിസണ്‍ തടുത്തത്. ഇത് മത്സരഫലത്തില്‍ നിര്‍ണായകമായി. 61-ാം മിനിറ്റില്‍ ഫ്രെഡിന്റെ ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങിയത് ബ്രസീലിനും തിരിച്ചടിയായി.
ബ്രസീല്‍ ഒക്ടോബറില്‍ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു. അര്‍ജന്റീനയ്ക്ക് ഇനി യോഗ്യത ഉറപ്പാക്കാന്‍ ജനുവരി വരെ കാക്കണം. ഗ്രൂപ്പില്‍ 13 മത്സരങ്ങളില്‍ നിന്ന് 35 പോയന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 29 പോയന്റുമായി അര്‍ജന്റീന രണ്ടാമതുണ്ട്. ദക്ഷിണ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ മുന്നിലെത്തുന്ന ആദ്യ നാലു ടീമുകളാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക. അഞ്ചാമത്തെ ടീമിന് പ്ലേഓഫ് കളിക്കേണ്ടതായി വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.