100 വരന്മാരെത്തി, വിർച്വലായി കല്ല്യാണം കൂടി ദുബായ് ഭരണാധികാരിയും

100 വരന്മാരെത്തി, വിർച്വലായി കല്ല്യാണം കൂടി ദുബായ് ഭരണാധികാരിയും

കോവിഡ് കാലത്ത്, വിർച്വലായി കല്ല്യാണം കൂടി പുതിയൊരു സന്ദേശം നല്കി ദുബായ് ഭരണാധികാരി. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് 100 വരന്മാരെത്തിയത്. അവരെ ആശീർവദിക്കാനും അനുഗ്രഹം ചൊരിയാനും സമയം കണ്ടെത്തിയിരിക്കുകയാണ് ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിർച്വലായാണ് അദ്ദേഹം വിവാഹത്തില്‍ പങ്കെടുത്തത്. മഹാമാരിക്കാലത്ത് ലാളിത്യത്തിന്‍റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കുന്ന യുവത്വത്തെ അദ്ദേഹം അഭിനന്ദിച്ചു. ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് കല്ല്യാണ വിശേഷങ്ങള്‍ പങ്കുവച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.