ഐഎസ്എല്‍: പെനാല്‍റ്റിയില്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈയിന്‍

 ഐഎസ്എല്‍: പെനാല്‍റ്റിയില്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈയിന്‍

ബാംബോലിം (ഗോവ): ഐസ്എല്ലില്‍ ഹൈദരാബാദ് എഫ്സിക്കെതിരെ ചെന്നൈയിന്‍ എഫ്സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിനെ ചെന്നൈ തോല്‍പിച്ചത്. 66ാം മിനുറ്റില്‍ നേടിയ പെനല്‍റ്റിഗോളാണ് ചെന്നൈയുടെ വിജയവഴിയൊരുക്കിയത്.

വ്ളാദ്മിര്‍ കോമന്‍ ആണ് ചെന്നൈയുടെ വിജയഗോള്‍ നേടിയത്.65-ാം മിനിറ്റില്‍ അനിരുഥ് ഥാപ്പയെ ഹൈദരാബാദ് താരം ഹിതേഷ് ശര്‍മ ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. മത്സരത്തിലുടനീളം ചെന്നൈയിന്‍ പ്രതിരോധത്തെ വിറപ്പിക്കുന്ന മികച്ച മുന്നേറ്റങ്ങള്‍ നടത്താനായെങ്കിലും ഫിനിഷിങ്ങിലെ പിഴവാണ് ഹൈദരാബാദിന് തിരിച്ചടിയായത്. സൂപ്പര്‍ താരം ബര്‍ത്തലോമ്യു ഓഗ്ബെച്ചെ മൂന്നിലേറെ സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെ ഹൈദരാബാദിന് നിരാശയായി ഫലം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.