ജൂനിയര്‍ ഹോക്കി ലോകകപ്പ്: രണ്ടാം മത്സരത്തില്‍ കാനഡയെ തകര്‍ത്ത് ഇന്ത്യ

ജൂനിയര്‍ ഹോക്കി ലോകകപ്പ്: രണ്ടാം മത്സരത്തില്‍ കാനഡയെ തകര്‍ത്ത് ഇന്ത്യ

ഭുവനേശ്വര്‍: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ പൂള്‍ ബിയില്‍ നടന്ന മത്സരത്തില്‍ കാനഡയ്ക്കെതിരേ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ഒന്നിനെതിരേ 13 ഗോളുകള്‍ക്കാണ് ഇന്ത്യ കാനഡയെ തകര്‍ത്തത്.

വൈസ് ക്യാപ്റ്റന്‍ സഞ്ജയ്, അരയ്ജീത് സിങ് ഹണ്‍ഡല്‍ എന്നിവര്‍ ഹാട്രിക്കുമായി തിളങ്ങി. ഉദ്ധം സിങ്, ശാരദാനന്ദ് തിവാരി, ക്യാപ്റ്റന്‍ വിവേക് സാഗര്‍ പ്രസാദ്, മനിന്ദര്‍ സിങ്, അഭിഷേക് ലക്ര എന്നിവരും ടീമിനായി സ്‌കോര്‍ ചെയ്തു. ശനിയാഴ്ച പോളണ്ടിനെതിരെയാണ് ഇന്ത്യയുടെ അവസാന പൂള്‍ മത്സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.