ആഷിഖ് 'കരുണ'യുള്ളവന്‍; ഗോളടിച്ച് ബെംഗളൂരുവിനെയും സെല്‍ഫ് ഗോളടിച്ച് ബ്ലാസ്റ്റേഴ്സിനെയും രക്ഷിച്ചു

ആഷിഖ് 'കരുണ'യുള്ളവന്‍; ഗോളടിച്ച് ബെംഗളൂരുവിനെയും  സെല്‍ഫ് ഗോളടിച്ച് ബ്ലാസ്റ്റേഴ്സിനെയും രക്ഷിച്ചു

ബാംബൊലിം: ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം സമനില. മുന്‍ ചാമ്പ്യൻമാരായ ബംഗളൂരു എഫ്സിയോട് 1–1ന് കളി അവസാനിപ്പിച്ചു.

85-ാം മിനിട്ടില്‍ ബോക്സിന് പുറത്തുനിന്ന് നേടിയ ഗോളിലൂടെ ബെംഗളുരുവിനെ മുന്നിലെത്തിച്ച മലയാളി താരം ആഷിഖ് കരുണിയന്റെ ബൂട്ടില്‍ നിന്ന് 88-ാം മിനിട്ടില്‍ പിറന്ന സെല്‍ഫ് ഗോളാണ് കളി സമനിലയിലാക്കിയത്.

ബോക്സിന് പുറത്തുനിന്ന് ആഷിഖ് തൊടുത്ത ഷോട്ട് ബ്ളാസ്റ്റേഴ്സ് ഗോളി അല്‍ബിനോയുടെ കൈകളിലൂടെയാണ് വലയില്‍ കയറിയത്. ഇതോടെ വിജയമുറപ്പിച്ച ബെംഗളുരുവിന് പക്ഷേ നാലുമിനിട്ടിന് ശേഷം ആഷിഖിലൂടെ തന്നെ പന്ത് സ്വന്തം വലയില്‍ കയറുന്നത് കാണേണ്ടിവന്നു.

സീസണിലെ മൂന്ന് മത്സരങ്ങളില്‍ രണ്ടാം സമനില നേടിയ ബ്ളാസ്റ്റേഴ്സ് രണ്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.