മുംബൈ: രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ വിലപ്പെട്ട പോയിന്റ് ലക്ഷ്യമിട്ട് ഇന്ത്യയും ന്യൂസിലാന്‍ഡും ഇന്ന് നേർക്കുനേർ പോരാടും. ഇരു ടീമുകളും തമ്മിലുള്ള കലാശപ്പോര് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ നിരയിലേക്ക് നായകന് വിരാട് കോഹ്ലി മടങ്ങിയെത്തി .
ലോക ടെസ്റ്റ് ചാമ്പ്യന്മാര്ക്കെതിരെ ജയിക്കാവുന്ന മത്സരത്തിലാണ് ഇന്ത്യ സമനില വഴങ്ങിയത്. കോഹ്ലി മടങ്ങിയെത്തിയതോടെ ബാറ്റിംഗ് നിര ശക്തമാകും. മധ്യനിരയില്‍ അജിങ്ക്യ രഹാനെയും ചെതേശ്വര്‍ പുജാരയും പഴയ ഫോമിലല്ല. ഈ സീനിയര്‍ താരങ്ങള്‍ക്ക് അവസരം നല്കുന്നതില് മുന്‍ താരങ്ങള്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ആരെ പുറത്തിരിത്തും എന്നതില്‍ ഇനിയും വ്യക്തതയില്ല. സീനിയര്‍ താരങ്ങളെ നിലനിര്‍ത്തിയാല്‍ ഓപ്പണര്‍ മയങ്ക് അഗര്‍വാളിന് സ്ഥാനം നഷ്ടമാകും.
വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനായിട്ടുണ്ട്. ഇഷാന്ത് ശര്‍മയ്ക്ക് പകരം ഉമേശ് യാദവ് പേസ് നിരയില്‍ ഇടം പിടിച്ചേക്കും. പൊരുതി നിന്ന് സമനില പിടിച്ച കിവീസ് നിരയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. പേസിനെ തുണക്കുന്ന പിച്ചില്‍ ജാമിസണ് സൗത്തി സഖ്യം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ന്യൂസിലന്‍ഡ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.