ദുബായ്: യുഎഇയില്‍ പുതിയ റെയില്‍ പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചാണ് സുപ്രധാനമായ പ്രഖ്യാപനം ഷെയ്ഖ് മുഹമ്മദ് നടത്തിയത്.
വർഷത്തില്‍ 36.5 ദശലക്ഷം യാത്രാക്കാരെ ഉള്‍ക്കൊളളുന്നതാണ് റെയില്‍ പദ്ധതി. യുഎഇയിലെ 11 നഗരങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുളളത്. സുവർണജൂബിലി ആഘോഷ വേളയില്‍ 50 തത്വങ്ങളെ മുന്‍നിർത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭാവി സുന്ദരവും ശോഭനവുമാണെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.