ദുബായ്: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും യാത്രപുറപ്പെടുന്നതിന് മുന്‍പ് ആറുമണിക്കൂറിനുളളിലെ ആർിടി പിസിആർ പരിശോധന നടത്തിയിരിക്കണമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യാ എക്സ്പ്രസും. ഇതുകൂടാതെ ലോക്കല്‍ ഏജന്‍റുമാരില്‍ നിന്നും ടിക്കറ്റെടുക്കുന്നവർ അവരുടെ ഇന്ത്യയിലെ ബന്ധപ്പെടാനുളള നമ്പറോ ഇമെയില്‍ ഐഡിയോ നല്കുന്നില്ലെന്നുളളത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാനമായും 3 നിർദ്ദേശങ്ങള്‍ വിമാനകമ്പനി നല്‍കുന്നത്.
പ്രധാന നിർദ്ദേശങ്ങള്‍
1. യാത്രാക്കാരുടെ ഇന്ത്യയിലെ ബന്ധപ്പെടാനുളള നമ്പർ, ഇമെയില്‍ ഐഡി, പിഎൻആർ (ഇന്ത്യ-യുഎഇ ബുക്കിംഗ്)
2. എല്ലാ യാത്രാക്കാരും യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുന്‍പ് വിമാനത്താവളത്തിലെത്തണം.
3. യാത്രയ്ക്ക് ആവശ്യമായ എല്ലാ രേഖകളും പ്രിന്‍റെടുത്ത് കൈയ്യില്‍ കരുതുന്നത് ഉചിതം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.