ധാക്ക: ഏഷ്യന്‍ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ പാകിസ്ഥാനെ തകര്‍ത്ത് ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാക്കളായ ഇന്ത്യ സെമി ഫൈനലില്‍ കടന്നു. റൗണ്ട് റോബിന് മാച്ചില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്ഥാനെ വീഴ്ത്തിയത്.
പെനാല്‍റ്റി കോര്‍ണറുകളില്‍ നിന്ന് രണ്ട് ഗോള്‍ കണ്ടെത്തിയ വൈസ് ക്യാപ്റ്റൻ ഹര്‍മ്മന്‍ പ്രീത് സിംഗാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. അകാശ് ദീപ് സിംഗ് ഇന്ത്യയ്ക്കായി ഒരു ഗോള്‍ നേടി. ജുനൈദ് മന്‍സൂറാണ് പാകിസ്ഥാനായി ഒരുഗോള്‍ മടക്കിയത്.
ആറ് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ടൂര്മെന്റിന്റില് മൂന്ന് കളികളില്‍ നിന്ന് ഏഴ് പോയിന്റുമായി ഇന്ത്യയാണ് ഒന്നാമത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.