ഡോ പിഎ ഇബ്രാഹിം ഹാജി അന്തരിച്ചു

ഡോ പിഎ ഇബ്രാഹിം ഹാജി അന്തരിച്ചു

ദുബായ്: പ്രമുഖ വ്യവസായിയും ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവുമായ ഡോ. പിഎ ഇബ്രാഹിം ഹാജി അന്തരിച്ചു. 78 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ദുബായ് ഹെല്‍ത്ത് കെയർ സിറ്റിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്നലെ രാത്രി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ സ്ഥാപക വൈസ്​ ചെയർമാൻ, ​പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ പേസ്​ ഗ്രൂപ്പ്​ സ്ഥാപക ചെയർമാൻ, ഇൻഡസ്​ മോ​ട്ടോർ കമ്പനി വൈസ്​ ചെയർമാൻ തുടങ്ങിയ പദവികളിലും സേവനം അനുഷ്ടിച്ചു. ഇന്ത്യ, യു.എ.ഇ, കുവൈത്ത്​ എന്നിവിടങ്ങളിലാണ്​ പേസ്​ ഗ്രൂപ്പിന്​ സ്​ഥാപനങ്ങളുള്ളത്​. കേരളത്തിൽ കണ്ണൂർ റിംസ്​ ഇൻറർനാഷനൽ സ്​കൂൾ, മഞ്ചേരി പേസ്​ റെസിഡൻഷ്യൽസ്​ സ്​കൂൾ എന്നിവയാണ്​ ഇബ്രാഹിം ഹാജിയുടെ ഉടമസ്​ഥതയിലുള്ള വിദ്യാഭ്യാസ സ്​ഥാപനങ്ങൾ. മംഗലാപുരത്ത്​ അഞ്ച്​ സ്ഥാപനങ്ങളുണ്ട്​. മുസ്‌ലിം ലീഗ്, കെ. എം. സി. സി പ്രവർത്തന രംഗത്ത് സജീവമായിരുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.