ഐ സി എം ആറും സ്വകാര്യ കമ്പനിയായ ഭാരത് ബയോടെക്കും വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ ഫെബ്രുവരിയില്‍ തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്

ഐ സി എം ആറും സ്വകാര്യ കമ്പനിയായ ഭാരത് ബയോടെക്കും വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ ഫെബ്രുവരിയില്‍ തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്

ഡൽഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ സി എം ആര്‍) സ്വകാര്യ കമ്പനിയായ ഭാരത് ബയോടെക്കും വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ ഫെബ്രുവരിയില്‍ തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്. നേരത്തേ പ്രഖ്യാപിച്ചതിനേക്കാള്‍ ഒരു മാസം മുമ്പ് വാക്‌സിന്‍ ലഭ്യമാകും. അവസാനഘട്ട പരീക്ഷണം ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

ഇതുവരെയുള്ള പഠനമനുസരിച്ച്‌ ഈ വാക്‌സിന്‍ സുരക്ഷിതവും കാര്യക്ഷമവും ആണെന്നാണ് കണ്ടെത്തൽ. കൊവാക്‌സിന്‍ എന്നാണ് ഇതിന്റെ പേര്. മികച്ച കാര്യക്ഷമതയാണ് കൊവാക്‌സിന്‍ പ്രകടിപ്പിക്കുന്നതെന്ന് ഐ സി എം ആര്‍ ശാസ്ത്രജ്ഞന്‍ രജ്‌നികാന്ത് പറഞ്ഞു.

ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ വാക്‌സിന്‍ ആണിത്. ഫെബ്രുവരിയിലോ മാര്‍ച്ചിലോ വാക്‌സിന്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെയുള്ള റിപ്പോർട്ട് പ്രകാരം അടുത്ത വര്‍ഷം രണ്ടാം പകുതിയിലേ കൊവാക്‌സിന്‍ എത്തൂ എന്നായിരുന്നു വാര്‍ത്തകളുണ്ടായിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.