ആറ് രാജ്യങ്ങളില്‍ നിന്നുളള യാത്രാ വിമാനസർവ്വീസ് റദ്ദാക്കി എമിറേറ്റ്സ്

ആറ് രാജ്യങ്ങളില്‍ നിന്നുളള യാത്രാ വിമാനസർവ്വീസ് റദ്ദാക്കി എമിറേറ്റ്സ്

ദുബായ്: ആറ് രാജ്യങ്ങളില്‍ നിന്നുളള വിമാന സർവ്വീസുകള്‍ കൂടി നിർത്തി എമിറേറ്റ്സ് എയർലൈന്‍സ്. ഐവറി കോസ്റ്റ് ( Côte d'Ivoire), ലുസാക്ക, ഹരാരെ, അബൂജ, കാസാബ്ലാങ്ക എന്നിവിടങ്ങളില്‍ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രാവിമാനസർവ്വീസുകളുണ്ടാവില്ലെന്നാണ് അറിയിച്ചിട്ടുളളത്. അങ്ങോട്ടുമിങ്ങോട്ടുമുളള ബുക്കിംഗ് എടുക്കില്ല. യാത്ര മുടങ്ങിയവർ ഉടനെതന്നെ റീ ബുക്കിംഗിനായി വിളിക്കേണ്ടതില്ല. വിമാനസർവ്വീസുകള്‍ വീണ്ടും ആരംഭിക്കുന്ന മുറയ്ക്ക് യാത്രമുടങ്ങിയവർക്ക് റീ ബുക്കിംഗ് അനുവദിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നേരത്തെ അംഗോള, ഗിനിയ, കെനിയ, ടാന്‍സാനിയ,ഉഗാണ്ട,ഗാന,എതോപ്യ രാജ്യങ്ങളില്‍ നിന്നുളള സർവ്വീസുകളും എമിറേറ്റ്സ് നിർത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.