ഷാർജ: ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് ഷാർജയില്‍ 2021 ല്‍ ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം പിടിച്ചെടുത്തത് 6705 മോട്ടോർ സൈക്കിളുകള്‍. എമിറേറ്ററിലെ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനാണ് പലരുടേയും വാഹനം പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ടുളള ക്യാംപയിനിനും ഇതിനിടെ ഷാർജ ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം തുടക്കം കുറിച്ചിരുന്നു.
ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനായി എപ്പോഴും കരുതലെടുക്കുന്നുണ്ടെന്ന് ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം ഡയറക്ടർ ലഫ് കേണല്‍ മുഹമ്മദ് അലെ അല്‍ നഖ്ബി പറഞ്ഞു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഡ്രൈവർമാരെ മനസിലാക്കുന്നതിനായി നിരവധി ക്യാംപെയിനുകളും നടത്തി. 12 ക്യാംപെയിനുകളാണ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനായി നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.