അക്ഷരങ്ങള്‍ 1019 !; ഏറ്റവും ദീര്‍ഘമായ പേര് മകള്‍ക്കിട്ട് ഗിന്നസില്‍ സ്ഥാനം നേടി ടെക്‌സസിലെ സാന്ദ്ര വില്ല്യംസ്

അക്ഷരങ്ങള്‍ 1019 !; ഏറ്റവും ദീര്‍ഘമായ പേര് മകള്‍ക്കിട്ട് ഗിന്നസില്‍ സ്ഥാനം നേടി ടെക്‌സസിലെ സാന്ദ്ര വില്ല്യംസ്

ഓസ്റ്റിന്‍: ലോകത്തിലെ തന്നെ ഏറ്റവും ദീര്‍ഘമായ പേര് തന്റെ മകള്‍ക്കാണെന്ന അഭിമാന ബോധവുമായി ടെക്‌സസിലെ സാന്ദ്ര വില്ല്യംസ് എന്ന അമ്മ. 1984 ല്‍ ജനിച്ച മകളെ സൗകര്യത്തിന് 'ജാമി'യെന്നു വിളിക്കുമെങ്കിലും അവള്‍ക്കിട്ട പേരിലുള്ളത് 1019 അക്ഷരങ്ങള്‍!

മാതാപിതാക്കള്‍ നവജാതശിശുവിന് നല്‍കാന്‍ അദ്വിതീയ നാമം തിരയുന്നത് സാധാരണ സംഭവം. തങ്ങള്‍ക്കു പ്രിയപ്പെട്ട കാര്യങ്ങള്‍, ഭക്ഷണങ്ങള്‍, നിറങ്ങള്‍ അല്ലെങ്കില്‍ ലൊക്കേഷനുകള്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പേരുകള്‍ക്ക് അതുല്യത നല്‍കാന്‍ ചിലര്‍ നോക്കാറുണ്ട്.എന്നാല്‍ അത്തരത്തിലുള്ള തിരഞ്ഞെടുപ്പിനു പകരം സാന്ദ്ര വില്യംസ് വളരെ, വളരെ, വളരെ നീണ്ട നാമശൃംഖല നിര്‍മ്മിച്ച് പുതിയ പ്രത്യേകത സ്വന്തമാക്കാന്‍ തീരുമാനിച്ചതോടെയാണ് പേരിന് പല പേജുകളിലായി നിറയാന്‍ യോഗമുണ്ടായത്.

1984 സെപ്തംബര്‍ 12-ന് പെണ്‍കുട്ടി ജനിച്ചപ്പോള്‍, അവളുടെ മാതാപിതാക്കള്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്ത പേര് Rhoshandiatellyneshiaunneveshenk Koyaanisquatsiuth Williams എന്നായിരുന്നു. എന്നിരുന്നാലും, മൂന്നാഴ്ചയ്ക്ക് ശേഷം, ഇതിന് ദൈര്‍ഘ്യം പോരെന്ന് തീരുമാനിച്ചു.വായിച്ചെടുക്കാന്‍ പോലും ബുദ്ധിമുട്ടുള്ള ഈ പേരിലും മാതാപിതാക്കള്‍ തൃപ്തരായില്ല. 36 അക്ഷരമുള്ള മറ്റൊരു പേരും ഈ പേരിനൊപ്പം സാന്ദ്ര ചേര്‍ത്തു.

പിന്നീടും പേരിന് ഭേദഗതി ഫയല്‍ ചെയ്ത് 36 അക്ഷരങ്ങളുടെ മധ്യനാമവും ചേര്‍ത്തു. ഇതോടെ കുട്ടിയുടെ പേരില്‍ 1019 അക്ഷരങ്ങളായി. നീളം കൂടിയ പേര് ഒന്നു വായിക്കാന്‍ പോലും നോക്കാതെ അവളെ സുഹൃത്തുക്കള്‍ വിളിക്കുന്നത് ജാമി എന്നാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് ജാമി തന്റെ സ്വന്തം പേര് പഠിച്ചെടുത്തത്; റെക്കോര്‍ഡ് ചെയ്ത് ആവര്‍ത്തിച്ച് കേട്ട്്്. ഫലത്തില്‍ കടലാസു നോക്കാതെ പേര് പൂര്‍ണ്ണമായി ഉച്ചരിക്കാനാവില്ല മാതാപിതാക്കള്‍ക്കു പോലും.

ജാമിയുടെ ജനനസര്‍ട്ടിഫിക്കറ്റ് രണ്ട് അടി നീളമുള്ളതാണ്. വില്യംസിന്റെ കുടുംബം ഗിന്നസ് റെക്കോര്‍ഡ് തകര്‍ത്ത ശേഷം, ടെക്‌സസ് സംസ്ഥാനം പേരു സംബന്ധിച്ച നിയമം ഭേദഗതി ചെയ്തു. ജനന സര്‍ട്ടിഫിക്കറ്റ് ഫോമിലെ 'പേര്' എന്ന ബോക്സില്‍ കൊള്ളാവുന്ന പേര് മാത്രമേ കുട്ടികള്‍ക്ക് നല്‍കാവൂ എന്ന നിബന്ധന വന്നു.

ഈ പേരിനെ കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്ന് പലരും ജാമിയുടെ മാതാപിതാക്കളോട് ചോദിച്ചിട്ടുണ്ട്.'ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തകര്‍ക്കാന്‍ എനിക്ക് എന്തെങ്കിലും ചെയ്യേണ്ടിയിരുന്നു. അവളുടെ പേര് ആര്‍ക്കും ഇല്ലാത്ത തരത്തിലുള്ളതാവണമെന്നും അവളുടെ പേര് മറ്റാരുടെയും പോലെയാകരുത് എന്നും ഞാനാഗ്രഹിച്ചു. അത് വ്യത്യസ്തമാവണം എന്നും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടണമെന്നും ഞാനാഗ്രഹിച്ചു.അതിനാലാണ് ഇത്തരത്തിലെ പേര് നല്‍കിയ'തെന്ന് സാന്ദ്ര പറയുന്നു.ജെയ്മിയുടെ സര്‍ട്ടിഫിക്കറ്റിലെ നാമം ഇങ്ങനെ:

Rhoshandiatellyneshiaunneveshenkescianneshaimondrischlyndasaccarnaerenquellenendrasame cashaunettethalemeicoleshiwhalhinive'onchellecaundenesheaalausondrilynnejeanetrimyranae kuesaundrilynnezekeriakenvaunetradevonneyavondalatarneskcaevontaepreonkeinesceellavia velzadawnefriendsettajessicannelesciajoyvaelloydietteyvettesparklenesceaundrieaquenttae katilyaevea'shauwneoraliaevaekizzieshiyjuanewandalecciannereneitheliapreciounsesceverron eccaloveliatyronevekacarrionnehenriettaescecleonpatrarutheliacharsalynnmeokcamonaeloiesaly nnecsiannemerciadellesciaustillaparissalondonveshadenequamonecaalexetiozetiaquaniaen glaundneshiafrancethosharomeshaunnehawaineakowethauandavernellchishankcarlinaa ddoneillesciachristondrafawndrealaotrelleoctavionnemiariasarahtashabnequckagailenaxe teshiataharadaponsadeloriakoentescacraigneckadellanierstellavonnemyiatangoneshiadian acorvettinagodtawndrashirlenescekilokoneyasharrontannamyantoniaaquinettesequio adaurilessiaquatandamerceddiamaebellecescajamesauwnneltomecapolotyoa johny aetheodoradilcyana.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.