തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ഇന്ന്. ഇരുപതിനായിരത്തോളം അംഗങ്ങളാണ് ഇന്ന് ചുമതലയേൽക്കുന്നത്. ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോർപ്പറേഷനുകളിൽ രാവിലെ പതിനൊന്നരയ്‌ക്കുമാണ് സത്യപ്രതിജ്ഞ. ഏറ്റവും മുതിർന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാരും മറ്റിടങ്ങളിൽ അതത് വരണാധികാരികൾക്കുമാണ് ചുമതല.
നിലവിലുളള ഭരണസമിതിയുടെ കാലാവധി ഡിസംബർ 20 നു അവസാനിച്ചതിനാലാണ്, അവധി ദിനമായിട്ടും ഇന്ന് സത്യപ്രതിജ്ഞ നിശ്ചയിച്ചത്. കാലാവധി അവസാനിക്കാത്ത മലപ്പുറത്തെ എട്ട് തദ്ദേശസ്ഥാപനങ്ങളിൽ ഡിസംബർ 22 നും അതിന് ശേഷവുമാണ് സത്യപ്രതിജ്ഞ.
മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഈ മാസം ഇരുപത്തിയാറിനും പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഇരുപത്തിയേഴിനും നടക്കും. ആദ്യയോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.